പെരുമ്പാവൂർ: ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പ്രസൻജിത് മണ്ഡലി(23)നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ നഗരസഭാ മുനിസിപ്പൽ മാളിന്റെ പ്രവേശന കവാടത്തിനു മുന്നിൽവച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 3.323 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.